Latest NewsMollywoodNewsEntertainment

തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല; പ്രമുഖ ചിത്രത്തിൽ നിന്നും കീര്‍ത്തി സുരേഷ് പിന്മാറി! !

1952 നും 1962 നും ഇടയിലുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തെ കുറിച്ച്‌ പറയുന്ന മൈദാന്‍ 1952 നും 1962 നും ഇടയിലുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തെ കുറിച്ച്‌ പറയുന്ന മൈദാന്‍

തെന്നിന്ത്യൻ യുവതാരങ്ങളിൽ  ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് കീര്‍ത്തി സുരേഷ്. ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീർത്തി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 1952 നും 1962 നും ഇടയിലുള്ള ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തെ കുറിച്ച്‌ പറയുന്ന മൈദാന്‍ എന്ന ചിത്രത്തിൽ കീർത്തി നായികയാകും എന്നായിരുന്നു റിപ്പോർട്ടുകൾ.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് അമിത് രവീന്ദ്രനാഥ് ശര്‍മയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തിലെ നായകന്‍. ആധുനിക ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആര്‍കിടെക്‌ട് എന്നറിയപ്പെടുന്ന സയ്ദ് അബ്ദുള്‍ റഹ്‌മാനായി അജയ് എത്തുന്ന ചിത്രത്തിൽ നിന്നും കീര്‍ത്തി പിന്മാറിയതായി വാർത്തകൾ.

തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല എന്ന കാരണത്താലാണത്രെ കീര്‍ത്തി സിനിമയില്‍ നിന്നും പിന്മാറിയതെന്നു സൂചന. അജയ് ദേവഗണിന്റെ നായികാ വേഷം എന്നൊക്കെ പറഞ്ഞാല്‍ അല്പം പ്രായക്കൂടുതല്‍ വേണം. അതിനാലാണ് ചിത്രം താരം ഉപേക്ഷിച്ചതെന്നൂ റിപ്പോർട്ട്. കീര്‍ത്തിയ്ക്ക് പകരം ആര് ചിത്രത്തിലെ നായികയാവും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

shortlink

Post Your Comments


Back to top button