മുംബൈ : ബോളിവുഡില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇപ്പോള്‍ രാഷ്ട്രീയ സിനിമകളുടെ കാലമാണ്. നവാസുദ്ദിന്‍ സിദ്ധിഖി നായകനായ ‘താക്കറെ’യാണ് അടുത്തകാലത്തായി ഈ ശ്രേണിയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം, ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന ചിത്രം തീയേറ്ററുകളില്‍ മോശമില്ലാത്ത പ്രകടന കാഴ്ച്ച വെച്ചു.
ഇതിന് ശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതം പറയുന്ന ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പുറത്തിറങ്ങി. അനുപം ഖേര്‍ നായകനായ ചിത്രം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജിവിതം പറയുന്ന വിവേക് ഒബ്രോയ് ചിത്രം പണിപ്പുരയിലാണ്. ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവായിരുന്ന വൈ എസ് ആറിന്റെ ജിവിതം പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’
ഇപ്പോള്‍ തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും അവസാനമായി പുറത്തിറങ്ങുന്ന ചിത്രമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജിവിതം പറയുന്ന മൈ നെയിം ഈസ് രാഗാ, മലയാളിയായ രൂപേഷ് പോളാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാഹുലിന്റെ കുട്ടിക്കാലം മുതല്‍ പക്വതയുള്ള ഒരു രാഷ്ടീയ നേതാവിലേക്കുള്ള യാത്രയാണ് ചിത്രത്തിലെ പ്രമേയം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പെ ചിത്രം പുറത്തിറക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Post Your Comments