Latest NewsIndia

മണികര്‍ണികയിലെ 150 വര്‍ഷം പഴക്കമുള്ള ആയുധം

150 വര്‍ഷം പഴക്കമുള്ള ആയുധമാണ് ഈ ചിത്രത്തിലെ ഝാന്‍സി റാണിയായ കങ്കണ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 5 കിലോയോളം ഭാരമുള്ള പരിചയാണ് ഇവര്‍ യുദ്ധരംഗങ്ങളിലെയും മറ്റും ചിത്രീകരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.

ഭാരതത്തിന്റെ വീരപുത്രിയാണ് ഝാന്‍സി റാണി. നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ വെള്ളക്കാരോട് പൊരുതി ജീവന്‍ നഷ്ടമായ ധീരവനിതയാണ് ഝാന്‍സി റാണി എന്ന മണികര്‍ണിക.

റാണി ലക്ഷ്മി ഭായ് എന്നും അറിയപ്പെട്ടിരുന്ന ഇവരുടെ ജീവിത കഥയായ മണികര്‍ണിക എന്ന സിനിമയാണ് ഇപ്പോള്‍ ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത്. 2019 ജനുവരി 25 റിലീസിംഗ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കങ്കണ ഉപയോഗിച്ചിരിക്കുന്ന ആയുധമാണ് ഇപ്പോള്‍ സിനിമ പ്രേമികളുടെ ഇടയിലെ ചര്‍ച്ചാവിഷയം.

150 വര്‍ഷം പഴക്കമുള്ള ആയുധമാണ് ഈ ചിത്രത്തിലെ ഝാന്‍സി റാണിയായ കങ്കണ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 5 കിലോയോളം ഭാരമുള്ള പരിചയാണ് ഇവര്‍ യുദ്ധരംഗങ്ങളിലെയും മറ്റും ചിത്രീകരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. 19 നൂറ്റാണ്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിക്കണം എന്നത് കങ്കണയുടെയും ആക്ഷന്‍ ഡയറക്ടര്‍ നിക്ക്‌പോവെല്ലിന്റെയും നിര്‍ബന്ധമായിരുന്നു എന്ന് മണികര്‍ണികയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്തുകൊണ്ടും പ്രേക്ഷകരെ ഝാന്‍സി റാണിയിലേക്കും അവരുടെ കാലഘത്തിലേക്കും എത്തിക്കുന്നതിനായി മികച്ച ശ്രമമാണ് സിനിമയ്ക്ക് പിന്നിലുള്ളവരെ നടത്തുന്നത്.

 

ചിത്രീകരണം പുരോഗമിക്കുന്ന മണികര്‍ണികയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തിരുന്നു. കങ്കണയുടെ പ്രകടനം ഏവരുടെയും മനസ് കീഴടക്കി എന്നുതന്നെ നിസംശയം പറയാം. ചിത്രം മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റ് ആകാന്‍ എല്ലാ സാധ്യതകളുമുള്ള സിനിമയിലെ കങ്കണയുടെ ധീരമായ പ്രകടനങ്ങള്‍ ശ്വാസമടക്കിയിരുന്നു കാണാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button