തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇമാം ഷെഫീഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് പോക്സോ കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് ഇയാളെ തെളിവെടുപ്പിനായി വിതുരയിലെത്തിച്ചു. പീഡനം നടന്ന പേപ്പാറ വനമേഖലയിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്.വിതുര കലുങ്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം, തൊളിക്കോട് തുരുത്തി, തൊളിക്കോട് ടൗൺ എന്നിവിടങ്ങളിലും തുടർന്ന് തെളിവെടുപ്പ് നടന്നു.
പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി. കേസിൽ ഒരു പഞ്ചായത്തംഗം ഉൾപ്പെടെ നാല് എസ് ഡി പി ഐ നേതാക്കളെ പൊലീസ് തിരയുന്നുണ്ട്.ഷെഫീഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും, മൊഴി മാറ്റിപ്പറഞ്ഞ് പൊലീസ് അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചതിനും ഷെഫീഖിന്റെ സഹോദരങ്ങളായ അൽ അമീൻ, നൗഷാദ്, സഹോദരീഭർത്താവ് കബീർ, ഡ്രൈവർ ഫസൽ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഷെഫീഖ് വാഹനം ഒളിപ്പിച്ച വൈറ്റില പേ ആൻഡ് പാർക്ക്, ഒളിവിൽ കഴിഞ്ഞിരുന്ന കല്ലറ, പെരുമ്പാവൂർ, കോയമ്പത്തൂർ, പടമുകൾ, തൃപ്പൂണിത്തുറ, മധുര, വിശാഖപട്ടണം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഡി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്.
Post Your Comments