KeralaLatest News

ഇമാം പീഡനക്കേസ് ;മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ കോടതിയിൽ

കൊച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ. മകളെ വിട്ടുനൽകാൻ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചൈൽഡ് വെൽഫയർ കമ്മറ്റി കുട്ടിയെ അന്യമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അമ്മ കോടതിയിൽ പറഞ്ഞു.

ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന സംഭവം തുറന്ന് പറഞ്ഞത്. വൈദ്യ പരിശോധനയിലും പീഡിനം നടന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം പീഡന സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിഷേധിച്ചിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.പീഡിനത്തിനിരയായ പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.  ബന്ധുവായ ഒരാള്‍ക്ക് പീഡന വിവരം അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button