തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തിൽ കയറ്റിയത്. തൊഴിലുറപ്പ് സ്ത്രീകൾ ഇത് കണ്ടെന്നും വാക്കുതർക്കം ഉണ്ടായെന്നും ഇമാം പോലീസിനോട് പറഞ്ഞു. ഇന്നലെയാണ് തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്ന് ഇമാമിനെ പോലീസ് പിടികൂടുന്നത്.
മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നാഴ്ചയ്ക്കു ശേഷം ഷഫീഖ് അൽ ഖാസിമിയെ പിടികൂടുന്നത്. ഡിവൈഎസ്പി ഡി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിൽ, ഇവർ ഉപയോഗിച്ചിരുന്നു വാഹനവും കസ്റ്റഡിയിലെടുത്തു.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെൺകുട്ടിയോ ബന്ധുക്കളെ പരാതി നൽകാത്തതിനാൽ സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗൺസലിങ്ങിനൊടുവിലാണു പീഡനവിവരം പെൺകുട്ടി സമ്മതിച്ചത്.
Post Your Comments