Latest NewsIndia

എസ് ഡി പി ഐ വേദിയിൽ പ്രസംഗിച്ചതിൻ്റെ വൈരാഗ്യത്തിലാണ് തൻ്റെ പേരിൽ കേസെടുത്തതെന്ന് ഇമാം

പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇമാം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്

തിരുവനന്തപുരം: തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെതിരെ പോലീസ് ബലാത്സംഗക്കേസ് ചുമത്തി. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.സിപിഎം തന്നെ കള്ളക്കേസില്‍ കുടുക്കുന്നതായാണ് ഇമാം പരാതിയില്‍ പറയുന്നത്.എസ് ഡി പി ഐ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ പേരിലാണ് പക പോക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇമാം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.14 വയസ് മാത്രം പ്രായമായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.ഖാസിമിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button