പെരിയ: യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയയിലെ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചിലടുക്കം സ്വദേശിആയ മുരളിയാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇപ്പോള്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രൈബ്രാഞ്ച് സംഘമാണ് മുരളിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കാളികളായ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇയാളെ ഇപ്പോള്‍ പിടികൂടിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മുരളി അന്വേഷണ സംഘത്തിന്റെ വലയില്‍ അകപ്പെടുന്നത്.
നാടിനെ നടുക്കിയ കൊലപാതക കേസില്‍ പെരിയ എല്‍ സി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ ആദ്യം തന്നെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ മുരളി, സജീവന്‍, ദാസന്‍, കല്യോട് സ്വദേശി സജി ജോര്‍ജ് തുടങ്ങിയ എല്ലാവരും സി പി എം അനുഭാവികളാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കൊലപാതകം ആയിരുന്നു പെരിയയില്‍ നടന്നത്.
കൊലപാതകം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ നിലവിലെ പ്രധാന പ്രതി പീതാംബരന്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ അന്ന് മുതല്‍ സിപിഎം പ്രതികളെ തള്ളി പറഞ്ഞു എങ്കിലും ദുരൂഹതകള്‍ ഏറിയ സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് വേണ്ടി കേസ് ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുക്കുകയായിരുന്നു. ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
Post Your Comments