തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ചര്‍ച്ചയാക്കുന്നത് ഇരു നേതൃത്വവും ഭയക്കുന്നുവെന്ന് കുമ്മനം പറഞ്ഞു.തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ഉയരുക തന്നെ ചെയ്യും.ചര്‍ച്ച് ആക്ടും ദേവസ്വം ആക്ടും പാടില്ലെന്നും മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആഗ്രഹപ്രകാരമാണ് സജീവ രാഷ്ട്രീയത്തില്‍ മടങ്ങിയതെന്നും കുമ്മനം വ്യക്തമാക്കി.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കേണ്ട കാര്യമില്ല. വിധിയില്‍ അപാകതയുള്ളതു കൊണ്ടാണ് കോടതി അതു പുനഃപരിശോധിക്കുന്നത്. വിധി തിരുത്താന്‍ വേണ്ടിയുള്ള ഓര്‍ഡിനന്‍സിന് സിപിഎം ആവശ്യപ്പെട്ടുന്നുണ്ടെങ്കില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും അത് ഒരുമിച്ച് ആവശ്യപ്പെടാമെന്നും കുമ്മനം പറഞ്ഞു.ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരും സി.പി.എമ്മും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകള്‍ ജനവിരുദ്ധമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇരുകൂട്ടരും ഒളിച്ചുകളിക്കുകയാണ്.ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരും സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകള്‍ ജനവിരുദ്ധമാണ്. ഇരുകൂട്ടരും ഒളിച്ചുകളിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്‌നം ഉയരുക തന്നെ ചെയ്യും. ചര്‍ച്ച് ആക്ടും ദേവസ്വം ആക്ടും പാടില്ലെന്നും മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആഗ്രഹപ്രകാരമാണ് സജീവ രാഷ്ട്രീയത്തില്‍ മടങ്ങിയതെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments