വടകരയില്‍ കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. തിരഞ്ഞെടുപ്പ് നാളില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം ഏറെ പ്രതിഫലിക്കുമ്പോള്‍ അതിന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇരയാണ് കെ.കെ രമ. അവര്തക്കല്ലാതെ മറ്റാര്‍ക്കും രക്തകൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ കഴിയില്ല. ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോണ്‍ഗ്രസ്സിന്റേതാണെന്നും കാത്തിരിക്കുന്നുവെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
https://www.facebook.com/kms.shaji/photos/a.330953310383276/1646402372171690/?type=3
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വടകരയില്‍ ‘ഇരയും വേട്ടക്കാരനും’ തമ്മിലാകുമോ അങ്കം ?
വേട്ടക്കാരനെതിരായി ഇരയുടെ ഇച്ഛാശക്തിയെക്കാള്‍ മികച്ച പ്രതിരോധം മറ്റൊന്നില്ല തന്നെ. പ്രത്യേകിച്ച് ജനാധിപത്യത്തില്‍. വടകരയില്‍ പി ജയരാജനെതിരെ കെ.കെ രമ തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വരുന്നതെങ്കില്‍ (അങ്ങനെ ആകട്ടെയെന്ന് ആഗ്രഹിക്കുന്നു). 51 വെട്ട് വെട്ടാന്‍ ഉപയോഗിച്ച വാള്‍ത്തലയെക്കാള്‍ ശക്തമാണ് ജനാധിപത്യത്തില്‍ വോട്ടിംഗ് എന്ന് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത വേട്ടക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍
രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ കെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോര്ക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു . തീരുമാനം കോണ്‍ഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നു.
Post Your Comments