Latest NewsGulf

തൊഴിലാളികൾക്ക് കർശനമായി ആഴ്ച്ചയിൽ 2 ദിവസത്തെ അവധി നൽകണം; ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം

മസ്ക്കറ്റ്: തൊഴിലാലലികൾക്ക് സന്തേഷവാർത്തയുമായി ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം രം​ഗത്ത്. ആഴ്ചയിൽ രണ്ട് ദിവസം തൊഴിലാളികൾക്ക് നിർബന്ധമായും അവധി നൽകണമെന്ന് ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശിച്ചു.

കൂടാതെ എല്ലാ തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങൾ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പരാതികൾ നേരിട്ട് നൽകുവാൻ വേണ്ടി ഓൺലൈൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സ്ഥലങ്ങളും , മെച്ചപെട്ട താമസ സൗകര്യങ്ങളും നല്‍കേണ്ടത് തൊഴിൽ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ മതിയായ സുരക്ഷയും മറ്റു സൗകര്യങ്ങളും ലഭ്യമാകാത്ത പക്ഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ പരാതി നൽകുവാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button