ഇടുക്കി: തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് അപകടത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുള്‍പ്പെടെ ഒന്‍പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
Read Also : അപകടാവസ്ഥയിലുള്ള മരം മുറിക്കാനെത്തി: വീട്ടുകാർ അറിയാതെ 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തി, അറസ്റ്റ്
ചിന്നക്കനാലില്‍ പാപ്പാത്തിച്ചോലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തൊഴിലാളികളുമായി തോട്ടത്തിലേക്ക് പോയ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സൂര്യനെല്ലിയില്‍ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അപകടസ്ഥലത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ പാപ്പാത്തിച്ചോലയില്‍ നിന്ന് ആളുകളെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.
Post Your Comments