ഷാര്‍ജ: സ്ത്രീകളുടെ പ്രാര്‍ത്ഥന മുറിയില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് 1-ലെ പള്ളിയില്‍ നിന്ന് സുരക്ഷാ ഗാര്‍ഡാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഇക്കാര്യം ഉടന്‍ ഷാര്‍ജ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ആംബുലന്‍സുമായി സ്ഥലത്തെത്തി.
കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ഐസിയുവിലാണ്.
Post Your Comments