ന്യൂഡല്‍ഹി: കായികലോകത്തു നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗംഭീര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണിപ്പോള് റിപ്പോര്‍ട്ട് വരുന്നത്. സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം കൃത്യമായ നിലപാടുകളുമായി ഗംഭീര്‍ രംഗത്തുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ഓരോന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്താറും ഉണ്ട്. 2014 ലില്‍ അമൃത്സറില് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വേണ്ടി പ്രചാരണത്തില്‍ ഗംഭീര്‍ സജീവമായിരുന്നു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍.
Post Your Comments