Latest NewsInternational

മാളില്‍ വെച്ച് പ്രണയം തുറന്ന് പറഞ്ഞ കമിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്; വീഡിയോ

പ്രണയം കൈമാറാനും വിവാഹാഭ്യര്‍ത്ഥന നടത്താനും കൗമാരക്കാര്‍ വ്യത്യസ്ത വഴികള്‍ തേടുന്നകാലമാണ് ഇത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലൂടെ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്തരത്തില്‍ ഒരു വിഡിയോ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഈ കമിതാക്കള്‍. വിവാഹ അഭ്യര്‍ത്ഥനയുടെ വിഡിയോ വൈറലായതോടെ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാന്‍ സ്വദേശികളായ കമിതാക്കളാണ് പൊലീസ് പിടിയിലായത്.

https://youtu.be/W7vpAxbpkJQ

തിരക്കുള്ള ഷോപ്പിങ് മാളില്‍ വച്ചായിരുന്നു യുവാവ്‌ തന്റെ പ്രണയം യുവതിയെ അറിയിക്കുന്നത്.മദ്ധ്യ ഇറാനിലെ അറാക്കിലാണ് സംഭവം. റോസാ പുഷ്പങ്ങളുടെ ഇതളുകള്‍ കൊണ്ട് നിര്‍മ്മിച്ച ഹൃദയാകൃതിയിലുള്ള വളയത്തിനുള്ളില്‍ വെച്ച് യുവതിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച യുവതി ഉടന്‍ അയാളെ കെട്ടിപിടിക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇറാന്റെ സംസ്‌കാരത്തിനും മതവിശ്വാസങ്ങള്‍ക്കും കോട്ടം തട്ടുന്ന പ്രവര്‍ത്തിയാണ് യുവതീ യുവാക്കള്‍ ചെയ്തതെന്നും അതിനാലാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തതെന്നും അറാക്കിലെ ഡെപ്യൂട്ടി പോലീസ് മേധാവി മോസ്റ്റഫ നൊറൂസി മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button