കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ഇതേ തുടര്‍ന്ന് കസ്റ്റംസ് പരിശോധന കര്‍ശനമാക്കി. വിമാനയാത്രക്കാരില്‍ നിന്നും 10.6 കിലോഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത്. 55 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഷാര്‍ജയില്‍ നിന്ന് തിങ്കളാഴ്ച എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.
സ്വര്‍ണം അടി വസ്ത്രത്തിനുള്ളിലും ഷൂസിലും ഒളിപ്പിച്ച നിലയിലായിരുന്നു . നാല് മണിക്കൂറോളം സമയമെടുത്താണ് പെയ്സ്റ്റില്‍ കലര്‍ത്തിയ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ഇതുവരെ സ്വര്‍ണം പിടികൂടിയത് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ്. കസ്റ്റംസ് മൂന്ന് മാസത്തിനുള്ളില്‍ കോടികളുടെ സ്വര്‍ണം ആണ് പിടികൂടിയത്.
Post Your Comments