ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇനി ജാഗ്രതയോടെ വേണം കാര്യങ്ങള്‍ നീക്കാന്‍. അതേസമയം സോഷ്യല്‍മീഡയികളില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ക്കും സംഘടനകള്‍ക്കും ജാഗ്രത ഉണ്ടാകണം. ഓണ്‍ ലൈന്‍ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നുകഴിഞ്ഞു.
അതായത് തെരഞ്ഞെടുപ്പിനിടെ സാമൂഹിക മാധ്യമങ്ങള്‍ തോന്നിയതുപോലെ ഉപയോഗിക്കാനാകില്ലെന്ന് ചുരുക്കം. സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇത് ഏറ്റവും ബാധകമാകുന്നത്. മത്സരിക്കുന്നവര്‍ അവരുടെ ഫെയ്സ് ബുക്ക് ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക അക്കൗണ്ടുകള്‍ ഏതെല്ലാമാണെന്ന വിവരം കൃത്യമായി അറിയിക്കണം. ഓണ്‍ലൈന്‍ പരസ്യം നല്‍കണമെങ്കില്‍ പി സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. സാമൂഹിക മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്.
പരസ്യങ്ങള്‍ നിരീക്ഷിക്കാന് ഉദ്യോഗസ്ഥരുണ്ടാകും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ പരസ്യങ്ങള്‍ മാത്രമേ നല്‍കൂ എന്ന് ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, യു ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments