ദുബായ് : വനിത ടി20 റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ഥാന. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി 72 റണ്‍സ് നേടിയ മന്ഥാന മൂന്നാം സ്ഥാനം സ്വന്തമാക്കി. എന്നാൽ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് ആറാം സ്ഥാനത്തേക്കും, പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായ ഹര്‍മന്‍പ്രീത് കൗര്‍ ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
765 പോയിന്റുമായി ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരം ഡിയേന്ദ്ര ഡോട്ടിനാണു രണ്ടാം സ്ഥാനം. . ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും, സ്റ്റെഫാനി ടെയ്‌ലറും യഥാക്രമം നാലും,അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി.
Post Your Comments