പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൗസിങ് ബാങ്കില്‍ അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഇപ്പോള്‍ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ICWAI/CS യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ആകെ 15 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ പരീക്ഷ,അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ നാലിനാണ് ഓണ്‍ലൈന്‍ ടെസ്റ്റ് നടക്കുക. മേയിലോ ജൂണിലോ ഇന്റര്‍വ്യൂ നടത്തും. ജൂലായില്‍ ഫലം പ്രഖ്യാപനം.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : വിജ്ഞാപനം
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : മാര്‍ച്ച് 28
Post Your Comments