മിക്ക ആളുകളും വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. കുട്ടികൾക്കാണ് കൂടുതലും ഇത്തരം കാര്യങ്ങളോട് താത്പര്യം. ജോർജിയൻ സ്വദേശിയാ നാലുവയസ്സുകാരൻ എവെർലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ അവന് ഒരു അക്വേറിയവും ഒരു സ്വർണമത്സ്യത്തെയും വാങ്ങിനൽകുകയുണ്ടായി. മത്സ്യത്തിന് അവൻ ‘നീമോ’ എന്ന് പേരുനൽകി. മുഴുവൻ സമയവും നീമോയ്‌ക്കൊപ്പമാണ് എവെർലെറ്റ് ചിലവഴിക്കുന്നത്. രാവിലെ എഴുന്നേറ്റാൽ ഉടനെത്തുക അക്വേറിയത്തിനടുത്തെത്തി നീമോയ്ക്ക് ഭക്ഷണവും മറ്റും നൽകിയതിന് ശേഷം മാത്രമേ എവെർലെറ്റ് ബാക്കി കാര്യങ്ങൾ ചെയ്യുകയുള്ളൂ.
ഒരുദിവസം അമ്മ വന്നു നോക്കുമ്പോൾ അക്വേറിയത്തിൽ മത്സ്യത്തെ കാണാനില്ല. നോക്കുമ്പോൾ മത്സ്യത്തെ കെട്ടിപ്പിടിച്ചുകിടക്കുന്ന എവർലെറ്റിനെയാണ് അമ്മ കാണുന്നത്. നീമോയെ സ്നേഹിച്ച് മതിവരാതെ കയ്യിലെടുത്ത് ഉമ്മയൊക്കെ കൊടുത്ത് ഒപ്പം കിടത്തിയിരിക്കുകയാണ് എവർലെറ്റ്. വെള്ളത്തിൽ നിന്ന് പുറത്തെടുത്താൽ മത്സ്യം ചത്തുപോകുമെന്ന് എവർലെറ്റിന് അറിയില്ലായിരുന്നു. നീമോ ചത്തുപോയെന്ന് മനസിലായതോടെ സങ്കടം സഹിക്കാതെ അവൻ പൊട്ടിക്കരഞ്ഞു. എവർലെറ്റിന്റെ സങ്കടം മാറ്റാൻ പുതിയ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി നൽകിയിരിക്കുകയാണ് ഇപ്പോൾ മാതാപിതാക്കൾ.
Post Your Comments