Latest NewsKerala

പരിശോധനയ്ക്കിടയില്‍ ദിവസങ്ങളോളം പഴക്കമുള്ള 100 കിലോ പഴകിയ മീന്‍ പിടികൂടി

കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ ദിവസങ്ങളോളം പഴക്കമുള്ള 100 കിലോയിലേറെ മ്ത്സ്യം പിടികൂടി. കൊല്ലത്തെ മീന്‍ ചന്തകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് വില്പനക്കെത്തിയ അഴുകിയ മത്സ്യങ്ങള്‍ പിടികൂടിയത്.

ഒരാള്‍ക്കൊപ്പം നീളമുള്ള ചീഞ്ഞളിഞ്ഞ ഓലത്താള്‍ മീന്‍, ദിവസങ്ങളോളം പഴക്കമുള്ള നെയ്മീന്‍, ചാളം തുടങ്ങി കിലോ കണക്കിന് അഴുകിയ മീനുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. വലിയകട, രാമന്‍കുളങ്ങര, ഇരവിപുരം ഭാഗങ്ങളിലെ മാര്‍ക്കറ്റുകളിലും ആണ്ടാമുക്കം കെ എസ് ഫിഷറീസ് എന്ന മൊത്ത വ്യാപാര കേന്ദ്രത്തിലുമായിരുന്നു പരിശോധന.

അതേസമയം പിടിച്ചെടുത്ത മീത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ സാന്നിധ്യം മീനുകളില്‍ കണ്ടെത്തിയിട്ടില്ല. കേടായ മീനുകളും രാസവസ്തുക്കള്‍ ചേര്‍ത്ത മീനുകളും കണ്ടെത്താനായി തുടങ്ങിയ ഓപ്പറേഷന്‍ സാഗരറാണിയുടെ ഭാഗമായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button