സ്കോട്ട്ലൻഡ്: ഡംബാര്‍ടണിലെ സ്കോട്ട്ലന്‍ഡിലെ ഓവര്‍ടൗണ്‍ പാലത്തിൽ നായകൾ കയറിയാൽ മരണം ഉറപ്പ്. ഒന്നുകിൽ ഇവ താഴേക്ക് ചാടിച്ചാവും, അല്ലെങ്കിൽ വീണു മരിക്കും. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ആളുകളെ അമ്പരപ്പിക്കുന്ന ഈ പാലത്തിന്റെ വിശദീകരിക്കാനാവാത്ത ഈ നിഗൂഢത എന്താണെന്നു അന്വേഷിക്കാൻ നിരവധി പേരാണ് രംഗത്തെത്തുന്നത്.
‘ദ ന്യൂയോര്‍ക്ക് ടൈംസി’ന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നായ്ക്കള്‍ പാലത്തില്‍ നിന്ന് വീഴുകയോ ചാടുകയോ ചെയ്ത നിരവധി കേസുകളില്‍ ഒരു പാരാനോര്‍മല്‍ എന്റിറ്റിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നു.
പതിറ്റാണ്ടുകളായി ഇത് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന് 50 അടി താഴ്ചയുണ്ട്, താഴെ വെള്ളമില്ല, പാറകള്‍ മാത്രമേയുള്ളൂ. 1950 -കള്‍ മുതല്‍ ഏകദേശം മുന്നൂറോളം നായകള്‍ ഇങ്ങനെ പാലത്തില്‍ നിന്നും ചാടി മരിച്ചിട്ടുണ്ടാവും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുപോലുള്ള ഒരു സ്ഥലത്തിന് ചില ഐതിഹ്യങ്ങളും കഥകളും ഉണ്ടായിരിക്കും. എന്നാല്‍, പല വളര്‍ത്തുമൃഗ ഉടമകളും ഈ സ്ഥലം അസാധാരണമായ എന്തെങ്കിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. നായ്ക്കള്‍ പാലത്തില്‍ നിന്ന് ചാടി മരിക്കുന്നതിന് മുമ്പ് എന്തോ ബാധിച്ചതുപോലെ പരിഭ്രാന്തരായി പെരുമാറിയിരുന്നു എന്ന് പറയുന്നു.
2014 -ല്‍ തന്റെ നായ കാസിയുമായി പാലത്തിലൂടെ നടന്ന ഒരു ഉടമ ആലീസ് ട്രെവോറോ പറഞ്ഞു: ‘ഞാന്‍ ഇവിടെ നിര്‍ത്തി. അവള്‍ അനുസരണയുള്ളവളായതിനാല്‍ ഞാന്‍ അവളെ പിടിച്ചിരുന്നില്ല. ഞാനും എന്റെ മകനും കാസിയുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന് അവള്‍ പാലത്തിന് മുകളിലൂടെ എന്തോ ഒന്ന് ഉറ്റുനോക്കുന്നത് പോലെ നിന്നു… തന്നെ ചാടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അവള്‍ കണ്ടു. അവൾ താഴേക്ക് ചാടുകയും ചെയ്തു’
അതേ വര്‍ഷം തന്നെയാണ് മറ്റൊരു വളര്‍ത്തുമൃഗത്തിനും സമാന അനുഭവം ഉണ്ടായത്, മൈക്കിള്‍ തന്റെ ഗോള്‍ഡന്‍ റിട്രീവറുമായി പാലത്തിലൂടെ നടക്കുമ്പോള്‍ നായ പെട്ടെന്ന് പാലത്തില്‍ നിന്ന് ചാടി. ഭാഗ്യത്തിന് അത് രക്ഷപ്പെട്ടു. ഇത്തരം ആത്മഹത്യകള്‍ കാരണം ഈ സ്ഥലം അറിയപ്പെടുന്നത് തന്നെ ‘ഡോഗ് സൂയിസൈഡ് ബ്രിഡ്‍ജ്’ എന്നാണ്. 1908 -ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം 30 വര്‍ഷത്തിലേറെക്കാലം ദുഃഖത്തില്‍ ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഓവര്‍ടൂണിലെ വൈറ്റ് ലേഡി ഈ പാലത്തെ വേട്ടയാടുന്നതായി പ്രാദേശിക കഥകളില്‍ ചിലര്‍ വിശ്വസിക്കുന്നു.
Post Your Comments