UAELatest NewsGulf

ഡോ. പെരേര വിളയിച്ചത് 50 കിലോയുടെ ഒറ്റ ഒരു മത്തങ്ങ – ഇതിന് പിന്നില്‍ മറ്റൊരു സസ്പെന്‍സുണ്ട് !

അബുദാബി :  ഡോ. റേ പെരേര തന്‍റെ വീടിന്‍റെ ടെറസില്‍ വിളയിച്ചെടുത്തത് 48.5 കിലോയുടെ മത്തങ്ങ. പക്ഷേ മലയാളിയായ ഡോ. പെരേര ഈ ഭീമാകാരന്‍ മത്തങ്ങയെ വിളയിച്ചത് ഇവിടെ കേരളത്തിലല്ല അങ്ങ് ചുട്ടുപൊളളുന്ന മരുഭൂമിയുടെ നാട് എന്നറിയപ്പെടുന്ന അബുദാബിയിലാണെന്ന് ഓര്‍ക്കണം. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ഇദ്ദേഹം അബുദാബി അല്‍ റഹ്ബ ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്പെഷലിസ്റ്റാണ്.

ജോലിക്ക് ശേഷമുളള നിമിഷങ്ങളില്‍ ഈ തിരക്ക് പിടിച്ച ജീവിതത്തിന് ഒരു ആശ്വാസമായാണ് ഡോ. പെരേര സസ്യ പരിപാലനം ആരംഭിച്ചത്. ആക്കൂട്ടത്തിലാണ് ജര്‍മനിയില്‍ പോയി വരുമ്ബോള്‍ ബിഷപ് സമ്മാനിച്ചതാണ് ഈ 50 കിലോയോളം വരുന്ന മത്തങ്ങ ഉല്‍പ്പാദിപ്പിച്ച മത്തങ്ങയുടെ വിത്ത് . ഏതായാലും ഡോ. പെരേര തികച്ചും സന്തോഷവാനാണ് സസ്യങ്ങളുമായുളള ഈ ഒത്തൊരുമിക്കലില്‍. സസ്യങ്ങള്‍ക്ക് വേണ്ട സ്നേഹവും പരിപാലനവും നല്‍കിയാല്‍ ആ സ്നേഹം ഇരട്ടിയായി തിരികെ നല്‍കുമെന്നാണ് തന്‍റെ അനുഭവമെന്ന് പെരേര പറയുന്നു.

മുഷ്റിഫിലെ നഗരനടുവിലുള്ള വില്ലയില്‍ പന്തല്‍കെട്ടി സംരക്ഷിച്ച്‌ താങ്ങിനിര്‍ത്തിയ ഈ മത്തങ്ങ കുട്ടനെ താഴെയിറക്കി ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മത്തങ്ങ മുറിച്ച്‌ ഡോക്ടറും കുടുംബവും വിതരണം ചെയ്തു. ശേഷിച്ചത് പായസവും ഹല്‍വയും ഉണ്ടാക്കി . ഒരു പക്ഷേ അദ്ദേഹം മക്കളെ പോലെ പരിപാലിച്ച് വളര്‍ത്തിയ മത്തന്‍ നല്‍കിയ തിരിച്ചുളള ഈ സ്നേഹമായിരിക്കാം ഇതൊക്കെ. അവക്ക് ഇങ്ങനെയൊക്കെയല്ലേ തിരിച്ച് സ്നേഹം പ്രകടിപ്പിക്കാന്‍ പറ്റൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button