നിലമ്പൂര്‍: അബുദാബിയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിര്‍ണ്ണായക വിവരം ലഭിച്ചു. ഹാരിസിന്റേയും ഡെന്‍സിയുടേയും കേരളത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ ഫലം പൊലീസിന് ലഭിച്ചു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടുകളെന്ന് സൂചന. കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പില്‍ ഹാരിസ്, സഹപ്രവര്‍ത്തക ഡെന്‍സി എന്നിവരെ കൊലപ്പെടുത്തിയതാണെന്ന് മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാ ബാ ഷരീഫ് വധക്കേസിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
2020 മാര്‍ച്ച് 5ന് ആണ് അബുദാബിയിലെ ഫ്‌ളാറ്റില്‍
ഹാരിസ്, ഡെന്‍സി എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. ഡെന്‍സിയെ കൊലപ്പെടുത്തി, കൈ ഞരമ്പ് മുറിച്ച് ഹാരിസ് ആത്മഹത്യ ചെയ്‌തെന്നാണ് സാഹചര്യ തെളിവുകള്‍ വച്ച് അബുദാബി പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിഗമനത്തെ സാധൂകരിച്ചു. തുടര്‍ന്ന് ഹാരിസിന്റെ മൃതദേഹം മാര്‍ച്ച് 9ന് നാട്ടിലെത്തിച്ച് കുന്ദമംഗലം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദില്‍ കബറടക്കി. ഡെന്‍സിയുടെ മൃതദേഹം ചാലക്കുടി പള്ളിയിലും സംസ്‌കരിച്ചു.
ഷാബാ ഷരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം ഹാരിസിനെയും ഡെന്‍സിയെയും വധിച്ചതായി കൂട്ടാളികളുടെ വെളിപ്പെടുത്തലുകള്‍ വഴിത്തിരിവായി.
Post Your Comments