ന്യൂഡൽഹി: ഉത്തർപ്രദേശിൽ മഹാസഖ്യശ്രമങ്ങൾക്ക് കനത്ത പ്രഹരമായി കോൺഗ്രസ്സിന്റെ പിന്മാറ്റം. മഹാസഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസ്സിന് രണ്ട് സീറ്റ് നൽകാമെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ വാഗ്ദാനത്തോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.എസ്പി–ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാൻ കോൺഗ്രസ്സ് തയ്യാറല്ലെന്നും കോൺഗ്രസ്സിനോടൊപ്പം നിന്നാൽ വേണമെങ്കിൽ അവർക്ക് രണ്ടോ മൂന്നോ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
അഖിലേഷിന്റെ പരിഹാസത്തിന് പിന്നാലെ യുപിയിലെ സീറ്റുകളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസ്സ് പാർട്ടിയെ താഴെത്തട്ടുമുതൽ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിന് സജ്ജമാക്കുമെന്ന സിന്ധ്യയുടെ വാക്കുകളോട്, നിലവിൽ കോൺഗ്രസ്സിന് രണ്ട് സീറ്റേയുള്ളുവെന്ന് മറക്കരുതെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.
യുപിയിലെ മഹാസഖ്യശ്രമങ്ങൾക്കെതിരെ മുലായംസിംഗ് യാദവും നേരത്തെ രംഗത്ത് വന്നിരുന്നു. ഡൽഹിക്ക് പിന്നാലെ ഉത്തർപ്രദേശിലെയും മഹാസഖ്യ നീക്കങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തകർന്നടിയുകയായിരുന്നു
Post Your Comments