ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ ഔറംഗസീബിനോട് ഉപമിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി പിതാവ് ഷാജഹാനെ തുറുങ്കിലടച്ച ഔറംഗസീബിനെപ്പോലെയാണ് അഖിലേഷ് യാദവ്. പ്രളയം വരുമ്പോള്‍ പാമ്പും തവളയും തേളും ഒരുമിക്കും. അതുപോലെയാണ് മഹാസഖ്യത്തിലെ നേതാക്കളെന്നും യോഗി ആരോപിച്ചു. താനും നരേന്ദ്ര മോഡിയും ചേര്‍ന്ന് മായാവതിയുടേയും അഖിലേഷ് യാദവിന്റെയും കച്ചവടം പൂട്ടിച്ചതാണ്.
എന്നാല്‍ വീണ്ടും ജനങ്ങളെ പറ്റിക്കാന്‍ അവര്‍ രണ്ട് പേരും ചേര്‍ന്ന് കച്ചവടം തുടങ്ങിയിരിക്കുകയാണെന്നും യോഗി പരിഹസിച്ചു മെയ് 23ഓടെ ഈ കച്ചവടവും പൂട്ടും. അവര്‍ വീണ്ടും പരസ്പരം ചെളി വാരി എറിയാന്‍ തുടങ്ങും. അതിനാല്‍ ജനങ്ങള്‍ വോട്ട് പാഴാക്കരുതെന്നും യോഗി പറഞ്ഞു. ഔറംഗസീബിനെപ്പോലെ തന്റെ പിതാവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ആള്‍ തന്റെ ബദ്ധവൈരിയുമായി കൈകോര്‍ത്തിരിക്കുകയാണ്. മെയ് 23 കഴിഞ്ഞാല്‍ അവര്‍ വീണ്ടും പരസ്പരം ചെളി വാരി എറിയാന്‍ തുടങ്ങുമെന്നും യോഗി ട്വീറ്റ് ചെയ്തു.
Post Your Comments