Latest NewsElection NewsIndia

റാ​ലി​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ കാ​ള​യെ ചൊ​ല്ലി രാ​ഷ്ട്രീ​യ വാ​ക്പോ​ര്

ലക്നൗ : മ​ഹാ​സ​ഖ്യം റാ​ലി​യി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ കാ​ള​യെ ചൊ​ല്ലി രാ​ഷ്ട്രീ​യ വാ​ക്പോ​ര്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേർന്നാണ് വാ​ക്പോ​ര് നടത്തുന്നത്.എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലേ​ക്ക് ഒ​രു തെ​രു​വു കാ​ള ഓ​ടി​ക്ക​യ​റി​യി​രു​ന്നു. ഇതോടെ യോ​ഗി പരിഹാസവുമായി രംഗത്തെത്തി.
.
ക്രി​മി​ന​ലു​ക​ള്‍​ക്കു മാ​പ്പു​ന​ല്‍​കാ​ന്‍ കാ​ള പോ​ലും ത​യാ​റ​ല്ലെ​ന്നാ​യി​രു​ന്നു യോഗിയുടെ വിമർശനം. ഏ​തു ക​ശാ​പ്പു​കാ​ര​നാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നാ​ണ് കാ​ള നോക്കാനെത്തിയതെന്നും യോഗി പറഞ്ഞു.ഷാ​ജ​ഹാ​ന്‍​പൂ​രി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തുടർന്ന് യോഗിയുടെ പരാമർശത്തിനെതിരെ അ​ഖി​ലേ​ഷ് രം​ഗ​ത്തെ​ത്തി. കാ​ള പോ​ലും അ​തി​ന്‍റെ പ​രാ​തി പ​റ​യാ​ന്‍ എ​ത്തി​യെ​ന്നാ​യി​രു​ന്നു അ​ഖി​ലേ​ഷി​ന്‍റെ വാ​ക്കു​ക​ള്‍. ഹ​ര്‍​ദോ​യി​യി​ല്‍​നി​ന്നു​ള്ള ഹെ​ലി​കോ​പ്റ്റ​ര്‍ (യോ​ഗി​യു​ടെ കോ​പ്റ്റ​ര്‍) എ​ത്തി​യെ​ന്നു ക​രു​തി​യാ​ണ് കാ​ള എ​ത്തി​യ​തെ​ന്നും അ​ഖി​ലേ​ഷ് തി​രി​ച്ച​ടി​ച്ചു. ഗ​ഡ്ബ​ന്ധ​ന്‍ റാ​ലി​യി​ലേ​ക്ക് കാ​ള എ​ത്തി​യ​തി​ന്‍റെ വീ​ഡി​യോ​യും അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button