ചാവക്കാട് : 13 കാരനു നേരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം,ഫുട്ബോള്‍ താരം അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂര്‍ തങ്ങള്‍പ്പടി തെരുവത്ത് വീട്ടില്‍ ഷാജി (ഷാജഹാന്‍-44)യാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.ചാവക്കാട് എസ്ഐ ശശീന്ദ്രന്‍ മേലയില്‍, അഡീഷനല്‍ എസ്ഐ എ അബ്ദുല്‍ ഹക്കീം, എഎസ്ഐ സാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ പീഡനത്തിന് കൂടുതല്‍ കുട്ടികള്‍ ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments