ദുബായ് : ദുബായില്‍ ബിസിനസ്സുകാരന്‍ ഡിന്നറിനെത്തിയ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതായി പരാതി. അഫ്ഗാന്‍കാരനായ ബിസിനസ്സുകാരനാണ് ബ്രിട്ടീഷുകാരിയായ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചത്. ബിസിനസ്സുകാരനായ യുവാവ് സഹപ്രവര്‍ത്തകയെ ഡിന്നറിന് വിളിച്ചു തുടര്‍ന്ന് ഒന്നിച്ച് യാത്ര ചെയ്യുന്നതിനിടെ കാര്‍ ഇരുട്ടുള്ള സ്ഥലത്ത് നിര്‍ത്തുകയും കാറില്‍ തന്നെ ഇറുകെ പിടിച്ച് തന്നെ ചുംബിക്കുകയും ചെയ്തു. ഇതിനു പുറമെ തന്റെ വസ്ത്രങ്ങള്‍ ബലമായി ഊരാന്‍ ശ്രമിച്ചെന്നും അവര്‍ പറയുന്നു.
മൂന്നാഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് താന്‍ ജോലിയ്ക്കായി ഓഫീസില്‍ എത്തിയത്. ഈ കാലയളവില്‍ തനിക്ക് പ്രൊബോഷണറി പിരീയഡായിരുന്നു. ഇതിനിടയിലാണ് അയാള്‍ തന്നെ അത്താഴത്തിന് ക്ഷണിച്ചത്. തന്റെ ബോസായിരുന്നതിനാല്‍ താന്‍ ക്ഷണം മടികൂടാതെ സ്വീകരിക്കുകയും അയാളുടെ കൂടെ ഡിന്നറിനു പോകുകയുമായിരുന്നു. ഇയാളുടെ ഉപദ്രവം കൂടിയപ്പോള്‍ തന്നെ താന്‍ ദുബായ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഫ്ഗാന്‍കാരനായ ബിസിനസ്സുകാരന്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിയ്ക്കും
Post Your Comments