News

സുപ്രീംകോടതി ചീഫ്ജസ്റ്റിനെതിരായ ലൈംഗിക പീഡന കേസ് : കേസ് തള്ളിയതിന്റെ കാരണം ആരാഞ്ഞ് പരാതിക്കാരി

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ്ജസ്റ്റിനെതിരായ ലൈംഗിക പീഡന കേസ്് തള്ളിയതിന്റെ കാരണം ആരാഞ്ഞ് പരാതിക്കാരി രംഗത്ത് എത്തി. കേസ് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണം എന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് യുവതി കത്ത് നല്‍കി. അതേസമയം, റിപ്പോര്‍ട്ട് കൈമാറില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി നേരത്തെ അറിയിച്ചിരുന്നു.

ജസ്റ്റിസ് എസ് ബോബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുടെ പരാതി തള്ളിയത്. പരാതിയില്‍ കഴിമ്പില്ല എന്ന് ഒരു സമിതി കണ്ടത്തി എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ പുറത്ത് വിട്ട വിവരം. ഈ സാഹചര്യത്തിലാണ് പരാതിക്കാരിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ പരാതി തള്ളിയതിന്റെ കാരണം അറിയണം. കഴമ്പില്ല എന്ന കണ്ടത്തലില്‍ എത്തിച്ചേര്‍ന്നത് എങ്ങനെ എന്നും യുവതി ചോദിക്കുന്നു. ആഭ്യന്തര അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് പരാതിക്കാരി കത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button