Latest NewsKeralaIndia

വീണ്ടും പീഡനത്തിൽ കുടുങ്ങി സിപിഎം : സംഭവത്തിൽ പരാതി നൽകരുതെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ വാട്സാപ്പിൽ, സ്ഥാനം തെറിച്ച് ലോക്കൽ സെക്രട്ടറി

ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുൻ ലോക്കൽ സെക്രട്ടറി യുടെ പീഡന വിവരം പുറത്തുവന്നത്.

ഇടുക്കി : സി.പി.എം വനിതാ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതി നൽകരുതെന്ന് ഭർത്താവിനോട് ഫോണിൽ യാചിച്ച് കട്ടപ്പന മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുൻ ലോക്കൽ സെക്രട്ടറി യുടെ പീഡന വിവരം പുറത്തുവന്നത്.

ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും സി പി എം കട്ടപ്പന ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആളും പീഡനശ്രമത്തിന് ഇരയായ യുവതിയുടെ ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സാമുഹൃമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.സംഭവത്തിൽ യുവതി ഏരിയാ സെക്രട്ടറിക്ക് വാക്കാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. ഓഡിയോ പുറത്തു വിട്ടത് ജനം ടിവിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button