കണ്ണൂർ: മാതൃ-ശിശു പരിചണ ബ്ലോക്കുമായി പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രി . പഴയങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു പരിചണ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി വി രാജേഷ് എംഎല്‍എ നിര്‍വഹിച്ചു. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണ് ആശുപത്രി നവീകരണത്തിനായി സര്‍ക്കാറില്‍ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ ആധുനിക നിലവാരത്തിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു.
പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രിയിൽ ആധുനിക വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഒബ്‌സര്‍വേഷന്‍ റൂം, പ്രസവവാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, ഫാര്‍മസി, നഴിസിംഗ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമാവും.
Post Your Comments