
മലപ്പുറം : മുസ്ലിം ലീഗിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ.ടിയെ മത്സരിപ്പിക്കരുതെന്ന് നിർദ്ദേശം. നിർദ്ദേശം മുന്നോട്ട് വെച്ചത് പാർട്ടി മണ്ഡലം ഭാരവാഹികളാണ്. ഇ.ടി മുഹമ്മദ് ബഷീറിന് മലപ്പുറം നൽകണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിക്ക് മാറ്റാൻ നീക്കം നടക്കുന്നു.അന്തിമ തീരുമാനമെടുക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ നടക്കും.
Post Your Comments