തിരുവനന്തപുരം: കൊലപാതകക്കേസില്‍ പ്രതിയായ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വടകരയില്‍ പി.ജയരാജന് തോല്‍ക്കുമെന്നും ആര്.എം.പി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയരാജനാണ് വടകരയിലെന്നറിഞ്ഞപ്പോള് വീണ്ടും മല്‍സരിക്കാന്‍ തോന്നി. എന്നാല്‍ മുന്‍ തീരുമാനത്തില്‍ മാറ്റമില്ല. കൈപ്പത്തി ചിഹ്നത്തില്‍ വടകരയില്‍ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം കുമ്മനത്തെ ഇറക്കിയാലൊന്നും തിരുവനന്തപുരത്ത് താമര വിരിയില്ല. കുമ്മനത്തിന് ശശി തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments