പത്തനംതിട്ട : കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചില ആളുകള്‍ ചെയ്യുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. 17.5 കോടി രൂപ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന കുമ്പളാംപൊയ്ക – അട്ടച്ചാക്കല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങുകളില്‍ ഇത്തരക്കാരുടെ സാന്നിധ്യമില്ലാത്തത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . നല്ല കാര്യം ചെയ്താല്‍ അതിനെ എതിര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നല്ല പദ്ധതികള്‍ അട്ടിമറിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാല്‍ അബദ്ധം പറ്റുമെന്ന് തെറ്റിദ്ധാരണയാണ് ഇവര്‍ക്ക് . പാവങ്ങള്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയെ പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെയാണ് ചുട്ട മറുപടി നല്‍കേണ്ടത്. പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് തലക്ക് സുബോധമുള്ള ആരും പറയില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments