Latest NewsGulf

കുവൈത്തിൽ വിദേശികൾക്കെതിരെ മരുന്ന് കടത്ത് ആരോപണം

സൗജന്യമായി ലഭിക്കുന്ന മരുന്നുകള്‍ കടത്തുന്നതായി കുവൈത്ത് പാര്‍ലമെന്റംഗം

കുവൈത്ത്; കുവൈത്തിൽ വിദേശികൾക്കെതിരെ മരുന്ന് കടത്ത് ആരോപണം ഉന്നയിച്ച് കുവൈത്ത് പാർലമെന്റ് അം​ഗം. വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്കു ആരോഗ്യമന്ത്രാലയത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്നുകള്‍ കടത്തുന്നതായി കുവൈത്ത് പാര്‍ലമെന്റംഗം പറഞ്ഞു.

പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിന്മേല്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിക്കപ്പെട്ടത്.

സമ്ബദ്ഘടനയ്ക്ക് ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള തീരുമാനം ഏറെ ഗുണം ചെയ്യുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

സഫാ അല്‍ഹാഷിം കഴിഞ്ഞ വര്‍ഷം കുവൈത്തിലെത്തിയ സന്ദര്‍ശകരുടെ കണക്ക് നിരത്തിക്കൊണ്ടാണ് പ്രസംഗിച്ചത്.സൗജന്യചികിത്സ സന്ദര്‍ശന വിസയില്‍ 621000 വിദേശികള്‍ എത്തിയതായും പലരും ഉപയോഗപ്പെടുത്തി തിരിച്ചു പോയതായും എം.പി പറഞ്ഞു.

സന്ദര്‍ശനകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് യൂസഫ് അല്‍ ഫാദല എം.പി വിദേശികള്‍ക്കെതിരെ മരുന്ന് കടത്ത് ആരോപണം ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button