ഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലിയ സുഹൃത്തിനെ വെട്ടിനുറുക്കി ബാഗിലാക്കി പ്രതികാരം തീര്‍ത്ത് ഒരു യുവാവ്. ഡല്‍ഹിയിലാണ് ദാരുണ സംഭവം. 20 കാരനായ സനോജിനെ 22 കാരനായ ആകാശ് പ്രതികാരത്തിന്റെ പേരില്‍ കൊല്ലുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം നല്കിയ ആയിരം രൂപ തിരികെ നല്കാതിരുന്നതിനാല് സനോജ് ആകാശുമായി വഴക്കിട്ടായിരുന്നു. ഈ തര്‍ക്കത്തിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സനോജ് ആകാശിനെ തള്ളിയിരുന്നു . ഇതിന്റെ പ്രതികാരമാണ് 3 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശ് സനോജിനെ വെട്ടിനുറുക്കി വളരെ ക്രൂരമായി തീര്‍ത്തത്.
ഇരുവരും ലഹരിക്ക് അടിമകളാണ്. കൂടാതെ പല ക്രിമിനല്‍ കേസുകളിലും പ്രതികളും ആണ്. കൊലപാതകത്തെ തുടര്‍ന്ന് ആകാശ് കുറ്റം സമ്മതിച്ചു. കൂടാതെ തെളിവെടുപ്പില്‍ മൃതദേഹം ഉപേക്ഷിച്ച ബാഗ് കാണിച്ചു കൊടുക്കുകയും ചെയ്യ്തു എന്നും പൊലീസ് പറഞ്ഞു.
Post Your Comments