ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ട പട്ടികയില്‍ പതിനഞ്ച് സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. രാഹുല്‍ അമേഠിയിലും മുന്‍ കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ് ഫറൂഖാബാദിലും മത്സരിക്കും. ഇത്തവണ അമേഠിയിൽ പോരാട്ടം കടുക്കുമെന്നാണ് സൂചന. സ്മൃതി ഇറാനി മണ്ഡലത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ളതായും മണ്ഡലത്തിൽ ഏറെ സമയം ചിലവഴിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
അമേഠിയെ തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലെ നാല് സീറ്റിലെയും ഉത്തര്‍പ്രദേശിലെ പതിനൊന്ന് സീറ്റിലെ സ്ഥാനാര്‍ത്ഥികളെയുമാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഖ്യാപിച്ചത്.സഖ്യത്തിലല്ലാതെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ള ധാരണ.
കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.
Post Your Comments