Latest NewsIndia

തൊഴിലില്ലെന്നു പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ തല്ലിചതച്ചു

ഇയാളെ തീവ്രവാദി എന്നു വിളിച്ചായിരുന്നു ബിജെപിക്കാരുടെ ആക്രമണം.

ല​ക്നൗ: തൊഴിലില്ലെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തല്ലിതച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഒരു ടിവി പരിപാടിക്കിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലെന്ന് അഭിപ്രായം പറഞ്ഞതിനാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്. ഇയാളെ തീവ്രവാദി എന്നു വിളിച്ചായിരുന്നു ബിജെപിക്കാരുടെ ആക്രമണം.

സ്വ​കാ​ര്യ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെയായിരുന്നു വിദ്യാര്‍ത്ഥി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ ഇയാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നു പറഞ്ഞ് ഒ​രു സം​ഘം ആ​ളു​ക​ൾ വ​ള​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അതേസമയം ഇ​ന്ത്യ​ക്കും ബി​ജെ​പി​ക്കും എ​തി​രാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ന്നെ സം​ഘം മ​ർ​ദി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു.എന്നാല്‍ ഇതിനെതിരെ നടപർടി എടുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കിയെങ്കിലും സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button