തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിതിനു ശേഷം ആദ്യ പ്രതികരണവുമായി കുമ്മനം രാജ ശേഖരന്. ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മിസോറാമിലെ തിരക്ക് കാരണം രാജി നീണ്ടുപോകുകയായിരുന്നെന്നും സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സാനിധ്യം കേരളത്തില്‍ ഉണ്ടാകണമെന്നായിരുന്നു പാർട്ടിയുടെ താൽപര്യമെന്ന് കുമ്മനം പറഞ്ഞു. ഇനി കേരളത്തില്‍ വന്ന ശേഷം എന്തെല്ലാം ചെയ്യണമെന്ന് ആലോചിക്കണമന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലാണ് കുമ്മനം മത്സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുമ്മനത്തെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
Post Your Comments