Latest NewsKerala

അങ്ങനെ കേരളത്തിനും സ്വന്തമായി ഒരു ചിത്രശലഭം

തിരുവനന്തപുരം: സംസ്ഥാന ശലഭമായി ബുദ്ധമയൂരിയെ തെരഞ്ഞെടുത്തു. ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കാണുന്ന ഈ ശലഭത്തിന്റെ ചിറകുകള്‍ക്ക് കറുത്ത നിറത്തില്‍ തിളങ്ങുന്ന നീല കലര്‍ന്ന പച്ചയും ഉള്ളിലായി കടുംപച്ച നിറവുമാണ്. ബുദ്ധമയൂരി സംസ്ഥാന ശലഭമായതോടെ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നാലെ സ്വന്തമായി ശലഭമുള്ള സംസ്ഥാനമായി കേരളം.

ബുദ്ധമയൂരിയുടെ ചിറകുകള്‍ക്ക് 90 മില്ലീ മീറ്റര്‍ മുതല്‍ 110 മില്ലീ മീറ്റര്‍വരെ വീതിയുണ്ടാകും. ജൂലൈ മാസം മുതല്‍ ഡിസംബര്‍വരെ ഇവ പറന്ന് പറന്ന് എറണാകുളം ജില്ല വരെ എത്തിച്ചേരാറുണ്ട്. മുള്ളിലം മരത്തിന്റെ ഉയര്‍ന്ന ശാഖകളിലാണ് ഇവ കൂടുകൂട്ടുന്നത്. തെച്ചിപ്പൂക്കളിലും വെള്ളിലച്ചെടിയിലുമാണ് ഇവ സാധാരണയായി തേന്‍ കുടിക്കാനെത്തുന്നത്.

അതേസമയം പുള്ളിവാലന്‍, വനദേവത, മലബാര്‍ റോസ് എന്നീ പൂമ്പാറ്റകളുമായി മത്സരിച്ചാണ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമെന്ന പട്ടം നേടിയത്. വന്യജീവി ബോര്‍ഡാണ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമാക്കാന്‍ ശുപാര്‍ശ ചെയ്തത്. അതേസമയം കൃഷ്ണശലഭം, ഗരുഡശലഭം എന്നിവയാണ് യഥാക്രമം മഹാരാഷ്ട്രയുടേയും കര്‍ണാടകയുടേയും സംസ്ഥാന ശലഭങ്ങള്‍.

ഇക്കഴിഞ്ഞ നവംബര്‍ 12നാണ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button