Latest NewsIndia

ആം ആദ്മി മന്ത്രി ഇമ്രാൻ ഹുസൈന്റെ വീട്ടിൽ നിന്ന് വൻ ഓക്സിജൻ ശേഖരം പിടികൂടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഡൽഹിയിൽ ഓക്സിജൻ ക്ഷാമം മൂലം നൂറു കണക്കിന് ആളുകൾ മരിക്കുമ്പോഴാണ് ഇത്തരം പൂഴ്ത്തിവെപ്പുകളെന്നും ശ്രദ്ധേയമാണ്.

ന്യൂ ദില്ലി: ആം ആദ്മി എം‌എൽ‌എയും ദില്ലി കാബിനറ്റ് മന്ത്രിയുമായ ഇമ്രാൻ ഹുസൈനു ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. ഇമ്രാൻ ഹുസൈൻ അനധികൃതമായി ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നുണ്ടെന്നും അനധികൃത വിതരണം നടത്തിയെന്നും ആരോപിച്ച് ഒരു അഭിഭാഷകൻ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച വാദം കേൾക്കാൻ ഹാജരാകാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

നോട്ടീസിന് മറുപടി നൽകാൻ ഹുസൈനോട് നിർദ്ദേശിക്കുകയും ദില്ലി സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്ത കോടതി , ഹുസൈൻ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്ന സ്ഥലം ആദ്യം കണ്ടെത്തേണ്ടതുണ്ടെന്ന് പറഞ്ഞു. ജസ്റ്റിസുമാരായ വിപിൻ സംഘിയുടെയും രേഖ പല്ലിയുടെയും ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അതേസമയം ഡൽഹിയിൽ ഓക്സിജൻ ക്ഷാമം മൂലം നൂറു കണക്കിന് ആളുകൾ മരിക്കുമ്പോഴാണ് ഇത്തരം പൂഴ്ത്തിവെപ്പുകളെന്നും ശ്രദ്ധേയമാണ്.

read also: ‘സൗദി അറേബ്യ ഇന്ത്യക്കയച്ച ഓക്സിജൻ റിലയൻസ് തങ്ങളുടേതാക്കി മാറ്റി’: വ്യാജ വാർത്തയിലെ യാഥാർഥ്യം

അതേസമയം സംഭവത്തിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് ബിജെപി വക്താവ് അമിത് മാളവ്യ രംഗത്തെത്തി. ‘ആം ആദ്മി എം‌എൽ‌എയും കാബിനറ്റ് മന്ത്രിയുമായ ഇമ്രാൻ ഹുസൈൻ 630 ഓക്സിജൻ സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ആളുകൾ മരിക്കുമ്പോഴും കെജ്‌രിവാൾ കേന്ദ്രത്തിനെതിരെ ഉച്ചത്തിൽ കരയുമ്പോഴും ഇങ്ങനെ പൂഴ്ത്തിവെക്കുകയാണ് . ആം ആദ്മി പാർട്ടി കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു, രാഷ്ട്രീയത്തിനായി ആളുകളെ കൊല്ലുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button