Latest NewsIndia

ആം ആദ്​മി എം.എല്‍.എ​ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വര്‍ഷം തടവ്, പോലീസ് കസ്റ്റഡിയിലെടുത്തു

അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി റോസ്​ അവന്യു ജില്ല കോടതി ശരിവെക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ്​ സുരക്ഷ ജീവനക്കാരനെ കൈയ്യേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്​ത കേസില്‍ ആം ആദ്​മി എം.എല്‍.എ​ സോംനാഥ്​ ഭാരതിക്ക്​ രണ്ട്​ വര്‍ഷം തടവ്​. അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി റോസ്​ അവന്യു ജില്ല കോടതി ശരിവെക്കുകയായിരുന്നു.

ഇതോടെ സോംനാഥിനെ ഡല്‍ഹി പൊലീസ്​ കസ്റ്റഡിയിലെടുത്തു. പ്രോസിക്യൂഷന്‍ കേസ്​ പ്രകാരം സോംനാഥ്​ ഭാരതിയും മറ്റ്​ 300 പേരും ചേര്‍ന്ന്​ എയിംസിന്‍റെ വേലി ജെ.സി.ബി ഉപയോഗിച്ച്‌​ തകര്‍ത്ത്​ അതിക്രമിച്ച്‌​ കടക്കുകയായിരുന്നു. പിഴവുകളില്ലാതെ​ കേസ്​ തെളിയിക്കാന്‍ പ്രോസിക്യൂഷന്​ കഴിഞ്ഞുവെന്ന്​ കോടതി നിരീക്ഷിച്ചിരുന്നു.

read also: ‘സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സ്റ്റാന്‍ സ്വാമിയും മാവോയിസ്റ്റുകളും ഗൂഢാലോചന നടത്തി’: ജാമ്യം തള്ളി എന്‍.ഐ.എ കോടതി

2016ലായിരുന്നു കേസിനാസ്​പദമായ സംഭവം. തടവ്​ ശിക്ഷക്ക്​ പുറമേ അഡീഷനല്‍ ചീഫ്​ മെട്രോപൊളിറ്റന്‍ കോടതി മജിസ്ട്രേറ്റ്​ രവീന്ദ്ര കുമാര്‍ പാണ്ഡ്യ സോംനാഥിന്​ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

കലാപമുണ്ടാക്കല്‍, പൊതുസേവകന്‍റെ ജോലി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കോടതി ശിക്ഷ വിധിച്ചത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button