News

സ്‌കൂൾ അദ്ധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ തസ്തികയിൽ മാർച്ച് 31 ന് അഞ്ച് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ആറ് മാസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്‌കൂൾ പ്രധാനാദ്ധ്യാപകന്റെ ശുപാർശയോടെ അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ മാർച്ച് 25 ന് വൈകിട്ട് അഞ്ചുവരെ നൽകാം. അപേക്ഷയുടെ മാതൃക www.education.kerala.gov.in ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button