ക്ലാസ് മുറിയിൽ തറയിൽ കിടക്കുന്ന അധ്യാപികയ്ക്ക് മസാജ് ചെയ്യുന്ന വിദ്യാർഥികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ജയ്പുർ കർത്താർപുരയിലെ ഒരു സർക്കാർ സ്കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അധ്യാപിക തറയില്‍ കിടക്കുന്നതും തുടർന്ന് വിദ്യാർഥികള്‍ അധ്യാപികയുടെ കാലില്‍ കയറിനിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മറ്റൊരു അധ്യാപിക ക്ലാസ്മുറിയിലെ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
read also: തിരുവനന്തപുരത്ത് മുറിൻ ടൈഫസ് സ്ഥിരീകരിച്ചു
കർത്താർപുര ഗവ. പ്രൈമറി സ്കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്കൂള്‍ പ്രിൻസിപ്പലിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതരോ വിദ്യാഭ്യാസ വകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments