അബുദാബി:പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ടിക്കറ്റ് നിരക്കുകൾ ഇപ്രകാരമാണ്. മാർച്ച് 11 മുതൽ ജനങ്ങൾക്കായി തുറന്നു നൽകുന്ന പ്രസിഡൻഷ്യൽ കൊട്ടാരം സന്ദർശിക്കുന്നതിന് മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് 30 ദിർഹവും ടിക്കറ്റ് നിരക്ക്.
അബുദാബി:പ്രസിഡൻഷ്യൽ കൊട്ടാരം മാർച്ച് 11 മുതൽ ജനങ്ങൾക്കായി തുറന്നു നൽകുന്ന കൊട്ടാരം സന്ദർശിക്കുന്നതിന് മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17 വരെ വയസ്സുള്ള കുട്ടികൾക്ക് 30 ദിർഹവും ടിക്കറ്റ് നിരക്ക്.
കൊട്ടാരം, ഉദ്യാനം എന്നിവ ഉൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിന്റെ നിരക്കാണ് ഇത്. ഉദ്യാനം മാത്രം സന്ദർശിക്കാൻ മുതിർന്നവർക്ക് 25 ദിർഹവും കുട്ടികൾക്ക് 12 ദിർഹവുമാണ്. എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് സന്ദർശന സമയം. അര മണിക്കൂർ കൂടുമ്പോൾ ഗൈഡഡ് ടൂർ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും ഈ സേവനം ലഭ്യമാണ്. ഇതിന് ഒരാൾക്ക് 30 ദിർഹം വേറെ നൽകണം. ഒരു ടൂറിൽ 20 പേരെയാണ് ഉൾപ്പെടുത്തുക.ഏകദേശം ഒന്നര മണിക്കൂറായിരിക്കും ടൂർ. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദർശിക്കാനുള്ള ടിക്കറ്റ് എടുത്തവർക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂർ ലഭ്യമാവുക. ടിക്കറ്റുകൾ കൗണ്ടറിൽനിന്നും ഓൺലൈൻ വഴിയും ലഭിക്കും. ടിക്കറ്റിൽ രേഖപ്പെടുത്തിയ തീയതിയിൽ മാത്രമേ സന്ദർശനം അനുവദിക്കൂ.
Post Your Comments