Latest NewsNewsSaudi ArabiaInternationalGulf

സൗദിയിലെ 3 കൊട്ടാരങ്ങളെ ആഢംബര ഹോട്ടലുകളാക്കുന്നു: വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുമെന്ന് അധികൃതർ

റിയാദ്: സൗദി അറേബ്യയിലെ 3 കൊട്ടാരങ്ങളെ അഡംബര ഹോട്ടലുകളാക്കി മാറ്റുന്നു. ജിദ്ദയിലെ അൽഹംറ പാലസ്, റിയാദിലെ തുവൈഖ് പാലസ്, അൽഅഹ്മർ പാലസ് തുടങ്ങിയവയെയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുന്നത്. വിനോദസഞ്ചാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ബോട്ടിക് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Read Also: മുസ്ലിങ്ങളെ കാലങ്ങളായി അവഗണിക്കുന്നു: യുപിയില്‍ 2 മുഖ്യമന്ത്രി, 3 ഉപമുഖ്യമന്ത്രിമാര്‍, തെരഞ്ഞെടുപ്പ് ഫോർമുലയുമായി ഉവൈസി

അൽഹംറ കൊട്ടാരത്തിൽ 33 സ്വീറ്റ് ഉൾപ്പെടെ 77 മുറികളും 44 ആഡംബര വില്ലകളുമുണ്ടായിരിക്കും. തുവൈഖിൽ 40 സ്വീറ്റ്, 96 മുറികൾ, 56 വില്ലകൾ എന്നിവയും അൽഅഹ്മറിൽ 46 സ്വീറ്റ് അടക്കം 71 മുറികൾ, 25 ആഡംബര ഗസ്റ്റ് റൂമുകൾ എന്നിവയും ഉമ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: തേക്കടിയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും, വികസനത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കും: മുഹമ്മദ്‌ റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button