KeralaLatest News

ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്

തൃശൂർ : ചാലക്കുടി ലോകസഭാ മണ്ഡലത്തിൽനിന്ന് ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഎം സ്ഥാനാർത്ഥിയാകാൻ തീരുമാനമായി. ഒരു അവസരംകൂടി നൽകാൻ സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം.

അഞ്ച് വർഷം മണ്ഡലത്തിൽ താൻ നടത്തിയ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്ന് പറഞ്ഞിരുന്നു. പാർട്ടിയിൽ അർഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. എന്നാൽ പാർട്ടി തീരുമാനങ്ങൾക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button