ഷൊർണ്ണൂർ: ഷൊര്‍ണൂര്‍ ജങ്‌ഷന്‍ റെയില്‍വേ സ്റ്റെഷനിൽ ട്രെയിനിൽ നിന്നും മനുഷ്യന്റെ കാൽപ്പാദം കണ്ടെത്തി.വ്യാഴാഴ്ച്ച നാലുമണിയോടെ ഷൊര്‍ണൂര്‍ ജങ്‌ഷന്‍ റെയില്‍വേ സ്റ്റെഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം. ദന്‍ബാദില്‍ നിന്ന് ആലപ്പുഴയിലേയ്ക്ക് പോകുന്ന ട്രെയിനിലാണ് പാദം കണ്ടത്. ആര്‍പിഎഫും, റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. കാല്‍പാദം അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ സൂക്ഷിച്ചിരിക്കുകയാണ്. എസ് വണ്‍ കോച്ചില്‍ പുറത്തുള്ള ബയോ ടോയിലന്റ് ടാങ്കിനു മുകളിലായി കാല്‍ പാദം അറ്റു തുങ്ങിയ നിലയിലായിരുന്നു.
ഇടതുകാല്‍ പാദമാണെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. അധികം പഴക്കവും വന്നിട്ടില്ല.വെള്ളിയാഴ്ച്ച ഇന്‍ക്വാസ്റ്റ് നടത്തി കാല്‍പാദം തൃശുര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. റെയില്‍വേ പൊലീസ് എഎസ്‌ഐ സക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച്ച പരിശോധന നടത്തിയത്.
Post Your Comments