പാകിസ്താന്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദത്തോലായ പാകിസ്താന്‍ സര്‍ക്കാര്‍ ഭീകരസംഘടനയായ ജമാ അത്ത് ഉദവ നിരോധിച്ചു. മുംബൈയിലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ഹഫീസ് സെയ്ദിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സംഘടനയാണ് ജമാ അത്ത് ഉദവ. 1997ല്‍ ആണ് പാകിസ്താന്‍ പാര്‍ലമെന്റ് ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമം പാസാക്കിയത്.
ഈ നിയമപ്രകാരമാണ് ഇപ്പോഴുണ്ടായിരിക്കുന്ന നിരോധനം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്താന്‍ ദേശീയ ഭീകര വിരുദ്ധ അതോറിറ്റി പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാ അത്ത് ഉദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ ആഭ്യന്തര കാര്യ മന്ത്രാലയം നിരോധനം സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുകയായിരുന്നു.
Post Your Comments